കാലാവസ്ഥ മാറിയതോടെ കുട്ടികളില്‍ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കാലാവസ്ഥ മാറിയതോടെ കുട്ടികളില്‍ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ പകുതിയില്‍ കൂടുതലും കുട്ടികളാണ്. വൈറല്‍, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് കൂടുതല്‍ കുട്ടികളും ചികിത്സ തേടുന്നത്. ചിലയിടങ്ങളില്‍ ഡെങ്കിപ്പനിയും പടരുന്നുണ്ട്​. അതേസമയം, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശിശുരോഗ വിദഗ്ധരുടെ കുറവ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്​. ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണ്.

പന്തളത്ത് കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് നിലവിലുള്ളത്. ഉണ്ടായിരുന്നവര്‍ സ്ഥലം മാറിപ്പോയതോടെ പുതിയ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഡി.എം.ഒയ്ക്ക് പരാതി നല്‍കിയിട്ട്​ മാസങ്ങളായി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ അനുഭവപ്പെടുന്നത് രോഗികളുടെ നീണ്ട നിരയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...