കൊല്ലം : പത്തനാപുരം കറവൂരില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മൂന്നുപേരെ വനപാലകര്‍ പിടികൂടി. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്ജിത്ത്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. പൈനാപ്പളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ മൃഗവേട്ടക്കാരായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വായില്‍ വലിയ വ്രണവുമായി കണ്ടെത്തിയ ആന ഏപ്രില്‍ 11 നാണ് ചരിഞ്ഞത്. ആനക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.
പത്തനാപുരം കറവൂരില്‍ ആന ചരിഞ്ഞ സംഭവം ; മൂന്നു പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment