പന്തളം: പത്തനംതിട്ടയിലെ പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പിയുടെ അട്ടിമറി. മുപ്പത്തിമൂന്നുസീറ്റുകളുള്ള നഗരസഭയില്‍ പതിനെട്ട് സീറ്റുകളും പിടിച്ചെടുത്താണ് ബി ജെ പിയുടെ അട്ടിമറി ജയം. കഴിഞ്ഞ തവണ നഗരസഭ ഭരിച്ചിരുന്ന എല്‍.ഡി.എഫിന് ഒന്‍പത് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. യു.ഡി.എഫിന് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. വിമത സ്ഥാനാര്‍ഥി ഒരു സീറ്റും നേടി
ശബരിമല വിഷയം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പന്തളത്ത് പ്രചരണം നടത്തിയത്. കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണ ബി.ജെ.പിക്ക് പാലക്കാട് നിലനിര്‍ത്താനും പന്തളം പിടിച്ചെടുക്കാനും സാധിച്ചു.