കൊടുങ്ങല്ലൂര്‍: ഹോട്ടലില്‍ അതിക്രമം നടത്തി ഉടമയുടെ സഹോദരനെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീനാരായണപുരം പതിയാശ്ശേരി സ്വദേശി ഫൈസലിനെയാണ് മതിലകം എസ്.ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി സംസാരിച്ചെന്ന തെറ്റിദ്ധാരണയില്‍ ആസാദും സുഹൃത്തായ പതിയാശ്ശേരി സ്വദേശി ഫൈസലും ചേര്‍ന്ന് ഉടമയുടെ സഹോദരനായ താഹയെ ദേഹോപദ്രവം ഏല്‍പ്പിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ആസാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ അലമാരയും പ്രതികള്‍ തകര്‍ത്തു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആസാദ് വിവിധ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ഹോട്ടലിലെ അക്രമം ; ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment