Sunday, June 16, 2024 6:41 am

പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍, മികച്ച കഥാകൃത്തായി ഉണ്ണി ആര്‍, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകര്‍ഷി എന്നിവര്‍ അര്‍ഹരായി. ആനോ എന്ന നോവലാണ് ജിആര്‍ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്‌കാരം. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ രചിച്ച എംപി ലിപിന്‍ രാജ് അര്‍ഹനായി. വി.ജെ.ജെയിംസ് അധ്യക്ഷനും കെ രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 33-ാമത് പദ്മരാജന്‍ പുരസ്‌കാരമാണിത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഫയിൽ വൻ സ്ഫോടനം ; കമാൻഡർ ഉൾപ്പടെ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു

0
ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി...

ക​ർ​ണാ​ട​ക​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം ; രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

0
രാ​മ​ന​ഗ​ര: ബം​ഗു​ളൂ​രു-​മൈ​സൂ​ർ എ​ക്‌​സ്പ്ര​സ് വേ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

തൃ​ശൂ​രി​ൽ വീ​ണ്ടും ഭൂ​ച​ല​നം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ

0
തൃ​ശൂ​ർ: ജി​ല്ല​യി​ൽ വീ​ണ്ടും നേ​രി​യ ഭൂ​ച​ല​നം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​ച​ല​നം...

കി​ണ​റ്റി​ൽ നീ​ന്തു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കൗ​മാ​ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കി​ണ​റ്റി​ൽ നീ​ന്തു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കൗ​മാ​ര​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ ചെ​മ്പൂ​രി​ലെ...