ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ രോ​ഗിയുടെ മരണം ; മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് താലൂക്ക് ആശുപത്രി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിയുടെ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു. കുറ്റിച്ചിറ വയലാത്ര വാവല്‍ത്താന്‍ വീട്ടില്‍ സിനീഷ്(34)ആണ് വെള്ളിയാഴ്ച ചികിത്സക്കിടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെള്ളി പകല്‍ 8 ഓടെ താലൂക്ക് ആശുപത്രിയില്‍ അനസ്‌ത്യേഷ്യക്ക് വിധേയനായ സിനീഷ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സ നൽകിയിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഹൃദയാഘാതവും ഉണ്ടായി.

ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഇതിനിടെ അപസ്മാരകത്തിന്റെ ലക്ഷണവും കാണിച്ചു. ഈ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾക്ക് നിര്‍ദേശം നൽകി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നൽകി യാത്ര ചെയ്യാനുള്ള തരത്തില്‍ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വെച്ചും ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മരണത്തിന് കാരണമായത് താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവല്ലെന്നും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കിയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...