കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ അല്ലെങ്കിൽ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 19 മുതൽ ഇവർ ഈ കേന്ദ്രത്തിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗികൾ ചാടിപ്പോകുന്നത് ഇതാദ്യമായല്ല. മുൻപും സമാനമായ രീതിയിൽ അന്തേവാസികൾ മതിൽ ചാടിയും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചും കടന്നുകളഞ്ഞിട്ടുണ്ട്. പുതിയ സംഭവം ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളെ വീണ്ടും തുറന്നുകാട്ടുന്നു.

രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ജന്മനാടായ കുറ്റിപ്പുറം ഭാഗത്തേക്കാണോ അതോ മറ്റെവിടെയെങ്കിലും പോയതാണോ എന്ന് കണ്ടെത്താൻ കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...