പത്തനംതിട്ട മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർ​ഗണ്ണുമായി രോ​ഗി ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർ​ഗണ്ണുമായി രോ​ഗി ആശുപത്രിയിൽ. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ തോക്ക് മേശപ്പുറത്ത് വെച്ച് അവിടിരിക്കട്ടെ എന്നും പറഞ്ഞു. ഇയാളുടെ പ്രവർത്തിയിൽ ഭയന്നുപോയ ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും എത്തിയപ്പോൾ വളരെ വേ​ഗം പുറത്തിറങ്ങിയ ഇയാൾ വാഹനവുമെടുത്ത് മുങ്ങി. പിന്നീട് പോലീസ് ലിനു തോമസിനെ പിടികൂടി.

നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് ലിനു തോമസ് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പിടിയിലായ സമയത്ത്, താൻ ഡോക്ടറാണ് എന്നാണ് ലിനു തോമസ് അവകാശപ്പെട്ടത്. പരസ്പരവിരുദ്ധമായിട്ടാണ് ഇയാള്‍ സംസാരിച്ചത്. കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിർദേശ പ്രകാരം ആവശ്യമെങ്കിൽ വൈദ്യപരിശോധനക്കോ ചികിത്സക്കോ കൊണ്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി. കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...