Monday, June 23, 2025 5:41 pm

കുത്തിവരച്ച ഡോക്ടറുടെ കുറിപ്പടിയുമായി നെട്ടോട്ടമോടി രോഗി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍. കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എഴുത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. മനസ്സിലാകുന്ന തരത്തിൽ മരുന്നിൻ്റെ കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.

കുത്തിവരച്ചതുപോലെയുള്ള കുറിപ്പടികൾ ഇപ്പോൾ തുടർകഥകളായി മാറുകയാണ്. മരുന്ന് കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തിൽ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്‍റെ നിർദ്ദേശത്തിന് പുല്ലുവിലയാണ്. പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും വലഞ്ഞതും വാർത്തയായിരുന്നു. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്‍റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ്പരന്നത്.

ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാൽ ഇതുമായി മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ ഏത് മരുന്ന് ആണ് രോഗിക്ക് നൽകേണ്ടത് എന്ന സംശയത്തിലായി ജീവനക്കാർ. വിവരം തിരികെ ആശുപത്രിയിൽ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടർ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറയുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈഡ്രപോണിക്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്സ് അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍...

0
അടൂര്‍: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍...

നിലമ്പൂരിലെ യു.ഡി.എഫ് വിജയം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്ത് : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ  തിളക്കമാര്‍ന്ന വിജയം പിണറായി...

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

0
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി...

ദേ​ശീ​യ​പാ​ത​യി​ൽ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

0
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ള​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ത​ടി​ലോ​റി റോ​ഡ​രി​കി​ലെ...