നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി ; ജാതി സർവെ സ്റ്റേ ചെയ്ത് ഹൈക്കോടതി 

For full experience, Download our mobile application:
Get it on Google Play

ദില്ലി: സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള ബീഹാര്‍ സര്‍ക്കാരിന് തിരിച്ചടി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി സര്‍വെയ്ക്ക് സ്റ്റേ. പാറ്റ്‌ന ഹൈക്കോടതിയാണ് സംസ്ഥാനത്തെ ജാതി സര്‍വെയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്. ബീഹാറിലെ ജാതി സര്‍വെ ജാതി സെന്‍സസിന് സമാനമാണെന്ന് വിലയിരുത്തിയ പാറ്റ്‌ന ഹൈക്കോടതി, സെന്‍സസ് നടത്താന്‍ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വെ തുടങ്ങിയത്.

യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരുടെ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. കേസ് അടുത്ത ജൂലായ് മൂന്നിന് പരിഗണിക്കും. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ സംസ്ഥാന സര്‍ക്കാരിന് നടത്താന്‍ അധികാരമില്ലാത്ത സെന്‍സസ് ആണെന്ന് കോടതി പ്രഥമദൃഷ്ട്യാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...