പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തത്തനംപുള്ളിയിലെ കപ്പത്തോട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് രവിക്ക് ഷോക്കേറ്റത്.

രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...