വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ പരിശീലന ക്യാമ്പ് ‘ലീഡ് 2026’ അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ നടന്നു. റീജണൽ ഡയറക്ടർ ഡോ.ലീല ഗോപീകൃഷ്ണ ഉദ്ഘാടനം ചെയ്തു. സോൺ ഒന്നിന്റെ ലഫ്റ്റനന്റ് റീജണൽ ഡയറക്ടർ എബി തോമസ് അധ്യക്ഷത വഹിച്ചു. സോണൽ ബുള്ളറ്റിൻ മുൻ എൽ.ആർ.ഡി.പ്രൊഫ.ജോൺ എം.ജോർജ്ജ്, റീജണൽ ഡയറക്ടർ ഇലക്ട് അലക്സാണ്ടർ കോശിക്ക് നൽകി പ്രകാശനം ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഡോ.സി.കെ.ജെയിംസ്, മുൻ റീജണൽ ഡയറക്ടർ ഡോ.വി.രാജേഷ്, റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.വിനോദ് രാജ്, ഡോ.ദീപ്തി കൃഷ്ണ എന്നിവർ വൈസ്മെൻ പ്രസ്ഥാനത്തിന്റെ പ്രോട്ടോക്കോൾ, മീറ്റിംഗ് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

സോണൽ സെക്രട്ടറി മാത്യു മതിരംപള്ളിൽ, ജോബി വർഗീസ്, എൽ.ആർ.ഡി. ഇലക്ട് സ്മിജു ജേക്കബ്, മുൻ എൽ.ആർ.ഡി.മുരളിദാസ് സാഗർ, റീജണൽ സെക്രട്ടറി ഡോ.സജി കുര്യൻ, ഡിസ്ട്രിക്ട് ഗവർണർ–1 റാഹുൽ എസ്.കുമാർ, ഡിസ്ട്രിക്ട് ഗവർണർ–2 സനോജ് വർഗീസ്, ഡിസ്ട്രിക്ട് ഗവർണർ–3 ഡോ.അന്നമ്മ അലക്സ്, സോണൽ പി.ആർ.ഒ. എൻജിനീയർ തോമസ് മാത്യു, റീജണൽ ബുള്ളറ്റിൻ എഡിറ്റർ നിഷ എബി, റെജി വി.ശമുവേൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ...

ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...