​പ​ട്ടാ​പ​ക​ൽ വീ​ട്ടു​മു​റ്റ​ത്ത്​ നിന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

മേ​ലാ​റ്റൂ​ർ : പ​ട്ടാ​പ​ക​ൽ വീ​ട്ടു​മു​റ്റ​ത്ത്​ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്​​ ര​ണ്ട​ര​ പ​വ​ൻ തൂക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​ർ നെ​ടു​ങ്ങാം​പാ​റ​യി​ലെ ചെ​ട്ടി​യം​തൊ​ടി മു​ഹ​മ്മ​ദ്​ എ​ന്ന മാ​നു​വി​ന്റെ ഭാ​ര്യ മ​റി​യ​​യെ​യാ​ണ്​ (67) ആ​ക്ര​മി​ച്ച്​ മാ​ല​ ക​വ​ർ​ന്ന​ത്. കഴിഞ്ഞ ദിവസം ജു​മു​അ സ​മ​യ​ത്ത്​ ആ​ളി​ല്ലാ​ത്ത​പ്പോ​ഴാ​ണ്​ മോ​ഷ്​​ടാ​വ്​ എ​ത്തി​യ​ത്. വീ​ടി​ന് മു​റ്റ​ത്ത് വി​റ​കു​ണ്ടാ​ക്കി നി​ല്‍ക്കു​ക​യാ​യി​രു​ന്ന മ​റി​യ​യു​ടെ കൈ​യി​ലെ മ​ട​വാ​ൾ വാ​ങ്ങി കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ പ്ര​തി ആ​ക്ര​മി​ച്ച​ത്. പി​ന്നി​ലൂ​ടെ വ​ന്ന് ക​ഴു​ത്തി​ന്​ പി​ടി​ച്ച​തി​നാ​ൽ ​രക്ഷപെടാനുമായില്ല.

മ​ട​വാ​ൾ കൊ​ണ്ട്​ ആ​ക്ര​മി​ച്ച​തി​നാ​ൽ ത​ല​ക്കും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ത്സ തേ​ടി. മു​ഹ​മ്മ​ദ്​ പ​ള്ളി​യി​ൽ പോ​യ​തി​നാ​ൽ മ​റി​യ മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​ത​ക്കം നോ​ക്കി​യാ​ണ്​ മോ​ഷ്​​ടാ​വ്​ റോ​ഡ​രി​കി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. ക​മ്മ​ലും അ​ഴി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്​​ത്രീ നി​ല​വി​ളി​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്​​ടാ​വ്​ ര​ക്ഷ​പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ മേ​ലാ​റ്റൂ​ർ പോലീ​സ്​ സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ത​പ്ര​ബോ​ധ​ക​നെ​ന്ന വ്യാ​ജേ​ന മു​മ്പ് മോ​ഷ്​​ടാ​വ്​ ര​ണ്ടു​ത​വ​ണ ഇ​വ​രു​ടെ വീ​ട്ടി​ൽ​വ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു​വ​ത്രെ. ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​യാ​ണെ​ന്നാ​യി​രു​ന്നു അ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...