Wednesday, April 24, 2024 4:48 am

സംസ്ഥാനത്ത് പൗരത്വബില്ലിനെതിരെ ചുമത്തിയ 835 കേസുകളില്‍ പിന്‍വലിച്ചത് വെറും 34 എണ്ണo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചുമത്തിയ കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് വെറും 34 എണ്ണമെന്ന് മുഖ്യമന്ത്രി.835 കേസുകള്‍ ചുമത്തിയപ്പോഴാണ് ഇത്രയും കേസുകള്‍ പിന്‍വലിച്ചത്. എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാനത്ത് ആകെ 835 കേസുകളാണ് പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചുമത്തിയത്. 6847 പേര്‍ ഇതില്‍ പ്രതികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ ചുമത്തിയത് കോഴിക്കോടാണ്, 159. പിന്‍വലിച്ച 34 കേസില്‍ 6 എണ്ണം എറണാകുളം റൂറലിലും 12 എണ്ണം കണ്ണൂര്‍ സിറ്റിയിലും 16 എണ്ണം കണ്ണൂര്‍ റൂറലിലുമാണ്.

തിരുവനന്തപുരം 39, തിരുവനന്തപുരം റൂറല്‍ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറല്‍ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, എറണാകുളം റൂറല്‍ 38, തൃശൂര്‍ സിറ്റി 66, തൃശൂര്‍ റൂറല്‍ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 56, കോഴിക്കോട് റൂറല്‍ 103, വയനാട് 32, കണ്ണൂര്‍ സിറ്റി 54, കണ്ണൂര്‍ റൂറല്‍ 39, കാസര്‍കോഡ് 18 എന്നിങ്ങനെയാണ് ജില്ല തിരിച്ച കണക്ക്.സംസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ എത്ര കേസുകള്‍ ചുമത്തിയിട്ടുണ്ട്, ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്ര വീതമാണ്; നാളിതുവരെ പിന്‍വലിച്ച കേസുകള്‍ എത്ര, ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ? എന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യം.പൗരത്വകേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം ; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...