നവകേരള ബസിന് വഴിയൊരുക്കല്‍ ; ക്ലിഫ് ഹൗസിൽ മരം മുറിക്കുന്നതിനിടെ 2 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിൽ മരം മുറിക്കുന്നതിനിടെ അപകടം. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശീജിത്ത്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസ് കോമ്പണ്ടിൽ എത്തിച്ചപ്പോള്‍ മരച്ചില്ലകളില്‍ തട്ടിയിരുന്നു. ഈ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.

അപകടത്തില്‍ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നട്ടേല്ലിനാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെയാണ് സമാപനം. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...