യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിന് ഏതാനും സീറ്റുകള്‍ കൂടി മാത്രം. ഫോണ്‍ : 8921636122, 8289810279.
————–
വായ്പാ കുടിശിക അടക്കാന്‍ അവസരം
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി ബി സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശിക തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ന് അവസാനിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2362070.
ഇ-മെയില്‍: [email protected]
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ടി ബി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്തു വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്റീന്‍ ജനുവരി ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കു പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2325270.
—————
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരി മൂന്നിന് സൗജന്യ ഹാന്‍ഡ്എംബ്രോയിഡറി, മെഷീന്‍എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗര്‍പെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈപെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ : 8330010232, 0468 2270243.
കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത്
കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ രണ്ടുവര്‍ഷത്തിലധികം കുടിശികയുള്ള അംഗങ്ങള്‍ക്ക് പിഴയും കാലതാമസവും കൂടാതെ തവണകളായി വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് പത്തംതിട്ട ജില്ലയില്‍ തുടങ്ങി. ക്ഷേമനിധി ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി എസ് എസ് എല്‍ സി, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി കാര്‍ഡ്, ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ സൗജന്യമായി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ഫോണ്‍:0468-2220248.
—————-
അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ ഒരുതാല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 04.01.2024ന്(വ്യാഴാഴ്ച)രാവിലെ 11നു നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദംആണ് യോഗ്യത.
————–
ക്രിസ്തുമസ് സ്‌ക്വാഡ്
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഡിസംബര്‍ 21 വരെയുളള കാലയളവില്‍ 94 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 17 സാമ്പിളുകള്‍ ശേഖരിച്ചു. അഞ്ച് നോട്ടീസുകള്‍ നല്‍കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.





























