നായ കടിച്ചാല്‍ ആദ്യത്തെ അഞ്ചുമിനിറ്റിനുള്ളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം

For full experience, Download our mobile application:
Get it on Google Play

കേരളത്തില്‍ ഇപ്പോള്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദിവസവും തെരുവുനായ്ക്കള്‍ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചില മുൻകരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. തെരുവുനായയുടെ കാര്യത്തില്‍ മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റാലും ഈ മുൻകരുതല്‍ എടുക്കണം. ഇല്ലെങ്കില്‍ പേവിഷബാധയ്ക്ക് കാരണമാകുന്നു. നായയുടെ കടിയേറ്റാല്‍ എട്ട് മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കില്‍ റാബിസ് വെെറസ് ബാധയുണ്ടാകും. നായയുടെ കടിയേറ്റ് ഉണ്ടാക്കുന്ന അണുബാധ തടയാൻ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കാം.

1. മുറിവ് കഴുകുക
നായയുടെ കടിയേറ്റാല്‍ ആദ്യം ആ ഭാഗം നല്ലപോലെ കഴുകുക. ഇത് അണുബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു. മുറിവിന്റെ തീവ്രത മനസിലാക്കിയ ശേഷം ആ ഭാഗം മുഴുവൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച്‌ അഞ്ച് മുതല്‍ 10മിനിട്ട് വരെ കഴുകി വൃത്തിയാക്കുക. ശേഷം അതില്‍ ആന്റി ബാക്ടീരിയല്‍ ലോഷൻ ഉപയോഗിക്കുക.
2. മുറിവ് പൊതിഞ്ഞ് വെയ്ക്കുക
മുറിവ് കഴുകി വൃത്തിയാക്കിയ ശേഷം അണുവിമുക്തമായ ബാര്‍ഡേജില്‍ പൊതിഞ്ഞ് ഉടനടി ഡോക്ടറെ കാണുക.
3. പതിവായി ബാൻഡേജ് മാറ്റുക
നായയുടെ കടിയേറ്റ് മുറിഞ്ഞ ഭാഗത്ത് കെട്ടിയ ബാൻഡേജ് ദിവസവും മാറ്റുക. മുറിവ് അണുവിമുക്തമാക്കി വെയ്ക്കുക.

താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ ഡോക്ടറെ അറിയിക്കണം
A, നായയുടെ കടിയേറ്റ് ഉണ്ടായ മുറിവില്‍ രക്തസ്രാവം നില്‍ക്കുന്നില്ലെങ്കില്‍.
B, മുറിവില്‍ കഠിനമായ വേദനയും അസ്വസ്ഥതയും തോന്നുക.
C, ആഴത്തിലുള്ള മുറിവ്, മുറിവ് ചുവന്നതോ വീര്‍ത്തതോ ആയി കാണുക.
D, മുറിവില്‍ നിന്ന് പഴുപ്പ് അല്ലെങ്കില്‍ ദ്രാവകം ഒഴുകുക.

നായയുടെ കടിയേറ്റാല്‍ ചിലപ്പോള്‍ നാഡിയ്ക്ക് പോലും ക്ഷതം സംഭവിക്കാം. കൂടാതെ പേശികള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുപാടുകളും വരുത്തുന്നു. ചില നായ്ക്കളുടെ കടിയേറ്റ് അസ്ഥികള്‍ ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നായ്ക്കളില്‍ നിന്ന് മാത്രമല്ല മറ്റ് മൃഗങ്ങളില്‍ നിന്നും പേവിഷബാധയേല്‍ക്കാം. നായയുടെ നഖങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകളും വിഷബാധയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ഉടനെ വൈദ്യസഹായം തേടുക. ശരിയായ പ്രതിരോധം എടുത്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...