പണം ഉളളവര്‍ ആര്‍ഭാട വിവാഹം നടത്തണമെന്ന് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പണം ഉളളവര്‍ ആര്‍ഭാടമായി തന്നെ കല്യാണം നടത്തണമെന്ന് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. മുന്‍പ് ആര്‍ഭാട കല്യാണങ്ങള്‍ക്ക് താന്‍ എതിരായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അതിധനികരായ മാതാപിതാക്കള്‍ക്ക് ഒരുപാട് പെണ്‍മക്കള്‍ ഉണ്ടാകട്ടെയെന്നും പറഞ്ഞു. പണം ഉളളവര്‍ ആ നിലയില്‍ കല്യാണം നടത്തിയാല്‍ വിപണി ഉണരും. അംബാനി 500 കോടിയോ 5000കോടിയോ ചെലവാക്കി വിവാഹം നടത്തിയാല്‍ ആ തുക വിപണിയിലെത്തും. തൂശനിലയ്‌ക്ക്, ഭക്ഷണ സാധനങ്ങള്‍ക്ക്, കര്‍ഷകര്‍ക്കെല്ലാം അതിന്റെ പ്രയോജനം കിട്ടും. അവരിലേക്കാണല്ലോ ആ പണം ചെന്ന് ചേരുന്നത്. ഈ സ്ഥിതി ഉളളപ്പോള്‍ നമ്മള്‍ മറിച്ച്‌ ചിന്തിക്കുന്നത് തെറ്റായ കാര്യമല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.

ആര്‍ഭാട വിവാഹം കാണുമ്പോൾ നിരവധി വീടുകളില്‍ പെണ്‍മക്കള്‍ ഒന്ന് ഏങ്ങും. തന്റെ അച്ഛന് ഇങ്ങനെ വിവാഹം നടത്തി തരാന്‍ പറ്റില്ലല്ലോ എന്ന് കരുതും. ഇത് കാണുന്ന അച്ഛന്‍ തന്റെ മകളുടെ വിവാഹം ഇങ്ങനെ നടത്താന്‍ പറ്റില്ലല്ലോ എന്ന് ആലോചിച്ച്‌ വ്യസനിക്കും. അങ്ങനെ ഏങ്ങി പോകുന്ന അച്ഛന്മമാര്‍ ഉണ്ടാകും. താനും അങ്ങനെയാണ് കരുതിയിരുന്നത്. എന്നാല്‍ അവരുടെ ഒക്കെ പക്കല്‍ വന്നു ചേരാനുള്ള പണം ആ 500ത്തിലും 5000ത്തിലും ഒക്കെ കാണും- സുരേഷ് ഗോപി പറഞ്ഞു. തന്റെ മകള്‍ ഭാഗ്യയുടെ വിവാഹം ജനുവരിയിലാണ്. ദൈവം സാമ്പത്തികമായി അനുവദിക്കുന്ന തരത്തില്‍ വിവാഹം നടത്തും. താന്‍ ആഡംബര വിവാഹം നടത്താന്‍ തക്കവണ്ണം പണം ഉള്ളവനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് സുരേഷ് ഗോപി വിവാഹത്തെ കുറിച്ചുളള വ്യത്യസ്ത കാഴ്ചപ്പാട് പങ്കുവെച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...