സേവനം അവസാനിപ്പിക്കാന്‍ പേടിഎമ്മിന് സമയപരിധി നീട്ടിനല്‍കി ആര്‍ബിഐ

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളില്‍ ഒന്നായ പേടിഎമ്മിന്റെ സേവനം നിര്‍ത്താനുള്ള നിര്‍ദേശത്തില്‍ അവസാന തീയതി നീട്ടി നല്‍കി ആര്‍ബിഐ. പേടിഎം പേയ്മെന്റ് ബാങ്ക് നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി. നേരത്തേ ഫെബ്രുവരി 29 ആയിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 15 വരെ നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവ നടത്താം. എന്നാല്‍ ബാലന്‍സ് തീരുന്നത് വരെ സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉത്പന്നങ്ങള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ പിപിബിഎല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെബ്രുവരി 29നു ശേഷം പേടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടത്. ഇതാണ് ഇപ്പോള്‍ മാര്‍ച്ച് 15 വരെ നീട്ടിനല്‍കിയിരിക്കുന്നത്. ബാങ്കിന്റെ ഇടപാടുകാര്‍ക്ക് മറ്റ് ബാങ്കുകളുമായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തടസങ്ങളില്ലാതെ വ്യാപാരികളുടെ അക്കൗണ്ടുകള്‍ പുതിയ ബാങ്കുകളിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നിരവധി നടപടികള്‍ മാതൃകമ്പനിയായ പേടിഎം സ്വീകരിച്ചിട്ടുണ്ട്. പേടിഎം ക്യുആര്‍ കോഡ്, സൗണ്ട് ബോക്സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവ മാര്‍ച്ച് 15നു ശേഷം പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...