Tuesday, April 23, 2024 7:45 am

പേടിഎമ്മിൽ മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും

For full experience, Download our mobile application:
Get it on Google Play

ഫോൺപേയ്ക്ക് പിന്നാലെ പേടിഎമ്മും മൊബൈൽ റീചാർജിന് സർചാർജ് ഏർപ്പെടുത്തുന്നു. റീചാർജിന്റെ അളവിനെ ആശ്രയിച്ച്, സർചാർജ് 1 രൂപ മുതൽ 6 രൂപ വരെയായിരിക്കും. യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും സർചാർജ് ബാധകമായിരിക്കും. നിലവിൽ 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് സർചാർജ് നൽകേണ്ടിവരും.

പേടിഎം വാലറ്റിൽ നിന്ന് പണം പിൻവലിച്ച് റീചാർജ് ചെയ്യുന്നവർക്ക് നേരത്തെ സർചാർജ് ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഇളവുകളും നീക്കം ചെയ്തിരിക്കുന്നു. എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ഈടാക്കിയേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ചില ഉപയോക്താക്കളെ സർചാർജ് ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമല്ല.

50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് പ്രോസസിംഗ് ഫീസ് എന്ന പേരിലാണ് ഫോൺപേ ഒരു തുക ഈടാക്കുന്നത്. അതേസമയം, ഇത് ഒരു ചെറിയ പരീക്ഷണമാണെന്നും എല്ലാവർക്കും ചാർജ് ഈടാക്കുന്നില്ലെന്നും ഫോൺപേ വ്യക്തമാക്കി. എന്നിരുന്നാലും ചിലരെ ഒഴിവാക്കിയതിന് പിന്നിലെ മാനദണ്ഡം ഫോൺപേ വ്യക്തമാക്കിയിട്ടില്ല. ഗൂഗിൾ പേയും ആമസോൺ പേയും മൊബൈൽ റീചാർജുകൾക്ക് സർചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​രി​സോ​ണ​യി​ൽ നടന്ന വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​കൾ മരിച്ചു

0
അമേരിക്ക: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി...

ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം

0
കോട്ടയം: മണ്ഡലത്തില്‍ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം. കുടുംബയോഗങ്ങൾ...

മോദിക്കെതിരായ പരാതികളിൽ മൗനം, പ്രതിപക്ഷത്തിന്റെ പരാതികൾ പരിഗണിക്കുന്നില്ല ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

0
ഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്....

മോ​ദി വ​ര്‍​ഗീ​യ വി​ഷം ചീ​റ്റു​ക​യാ​ണ് ; രൂക്ഷ വിമർശനവുമായി വി.​ഡി. സ​തീ​ശ​ൻ

0
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​വി ഉ​റ​പ്പാ​യ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ര്‍​ഗീ​യ വി​ഷം...