പയ്യനാമൺ – കുപ്പക്കര റോഡ് നിർമാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമൺ – കുപ്പക്കര റോഡ് 1.25 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് 1.25 കോടി രൂപ ചിലവിലാണ് ഉന്നത നിലവാരത്തിൽആണ് നിർമ്മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm & bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്. കോന്നി കേന്ദ്രമാക്കിയുള്ള ശിവ ശക്തി കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത് . അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്.

ആറു മാസമാണ് നിർമ്മാണ കാലാവധി. അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിർമാണ പദ്ധതി യഥാർഥ്യമാകുന്നത്. ഇതോടെ, പയ്യനമൺ മേഖലയിലുള്ളവർക്ക് കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളേജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാർഗ്ഗമായി ഈറോഡ് മാറും. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള രണ്ടു പ്രധാന റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.
ഒന്‍പതാം തീയതി വൈകിട്ട് 5 നു മുരിങ്ങമംഗലം ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ അഡ്വക്കേറ്റ് കെ.യു ജനീഷ് കുമാർ എംഎൽഎ നിർമാണ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, ജനപ്രതിനിധി കൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...