Thursday, April 3, 2025 12:54 pm

ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ചു ; അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പയ്യോളി : ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപം ടാങ്കര്‍ ലോറിയും കാറും ബൈക്കും അപകടത്തില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.

കണ്ണൂര്‍ ചാല വെസ്റ്റ്‌വേ അപ്പാര്‍ട്ട്‌മെന്റിലെ ആഷിക്ക്‌ (47) മകള്‍ ആയിഷ (19) എന്നിവരാണ്‌ മരിച്ചത്‌. ആഷിക്ക്‌ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോഴി​ക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് റോഡില്‍ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകില്‍ വന്ന കാറും ബൈക്കും ടാങ്കറില്‍ ഇടിക്കുകയായിരുന്നു എന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപരിധി നിബന്ധനയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്

0
തിരുവനന്തപുരം : പ്രായപരിധി നിബന്ധനയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് സിപിഐഎം സംഘടനാ...

നിയമങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിലെ മലയോരത്ത് വ്യാപകമായി ഖനനം തുടരുന്നു

0
മൂന്നാർ: നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ...

ചിറ്റാർ ഗ്രാമപഞ്ചായത്തിനും വനംവകുപ്പ് ഓഫീസിനും മുന്നിലുള്ള റോഡിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു

0
ചിറ്റാർ : ചിറ്റാർ ഗ്രാമപഞ്ചായത്തിനും വനംവകുപ്പ് ഓഫീസിനും മുന്നിലുള്ള റോഡിലെ...

ക​രാ​റു​കാ​ര​ൻ​ ​പി​ന്മാ​റി ; അ​ത്തി​ക്ക​യം​ ​കൊ​ച്ചു​പാ​ലം​ ​നി​ർ​മ്മാ​ണം​ ​പ്ര​തി​സ​ന്ധി​യില്‍

0
റാ​ന്നി​ ​:​ ​ ക​രാ​റു​കാ​ര​ൻ​ ​പി​ന്മാ​റി​യ​തോ​ടെ​ ​അ​ത്തി​ക്ക​യം​ ​കൊ​ച്ചു​പാ​ലം​ ​നി​ർ​മ്മാ​ണം​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​​.​...