പേഴ്‌സണൽ സ്റ്റാഫിൽ ക്രിമിനലുകളെ നിയമിച്ച മന്ത്രി മാപ്പുപറയണം : പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം ക്രിമിനലുകളെ പേഴ്‌സണൽ സ്റ്റാഫിൽ തിരുകി കയറ്റി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മാപ്പ് പറയണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ പേഴ്‌സൺ സ്റ്റാഫ് അംഗം ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ആദ്യം പ്രസ്ഥാവന ഇറക്കിയ വീണാ ജോർജ് പിന്നീട് ഈ സ്റ്റാഫിനെ പുറത്താക്കിയത് മന്ത്രിയുടെ ഇരട്ടത്താപ്പിന്റെ തെളിവാണ്. അണികളെ ഇളക്കിവിട്ട് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതും കോൺഗ്രസ് നേതാക്കളെ ആക്രമിച്ചും അഴിമതി വീരനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിൽ ഓട്ടാകെ സഞ്ചരിക്കാമെന്ന് ധരിക്കേണ്ടെന്നും പഴകുളം മധു പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, കെ.ജാസിംകുട്ടി, എം.സി.ഷെരീഫ്, എസ്.വി. പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, സുനിൽ എസ്. ലാൽ, എം.എസ്.ലിജു, കെ.ജി.അനിത, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, കെ.എ.വർഗീസ്, വർഗീസ് മാത്യു, ജോമോൻ പുതുപ്പറമ്പിൽ, സജി അലക്‌സാണ്ടർ, പി.കെ.ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അഗം അജി അലക്‌സ്, അൻസർ മുഹമ്മദ്, അഫ്‌സൽ വി. ഷേക്ക്, ജോയൽ മുക്കരണത്ത്, ഷാനാവാസ് പെരിങ്ങമല, രജനി പ്രദീപ്, ജെയിംസ് കീക്കരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...