സമഗ്ര വികസനം ലക്ഷ്യമിട്ട് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി : നാടിന്റെ സമഗ്ര പുരോഗതിയും സാധാരണക്കാരുടെ ക്ഷേമവും വ്യക്തികളുടെ ജീവിത നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ 10,78,27,298 രൂപ വരവും 7,13,96,959 രൂപ ചെലവും 3,64,30,339 രൂപ മിച്ചവും ഉള്ള റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് സൗമ്യ ജി നായർ അവതരിപ്പിച്ചു.

പുതിയ ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരം നിർമ്മാണം,  മിഴി പദ്ധതിയിലൂടെ 10 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും കാഴ്ച ശക്തി പരിശോധിച്ചു സൗജന്യ ചികിത്സ ഉറപ്പു വരുത്തുക, ആശാഹസ്തം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് വിഹിതമായി എല്ലാ ആശാ പ്രവർത്തകർക്കും പ്രതിമാസം 1000 രൂപ നൽകുക, പ്രവർത്തനം നിലച്ച ഐത്തല ഗവ.എൽ.പി സ്കൂൾ കെട്ടിടം പുതുക്കി പണിത് അവിടെ ബഡ്‌സ് സ്കൂൾ ആരംഭിക്കുക, ഇടമണ്ണിലെ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ സ്റ്റേഡിയം നിർമ്മിക്കുക, ചന്ത കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അവിടെ ഓഡിറ്റോറിയം നിർമിക്കുക, സംസ്ഥാന പാതയിൽ സൗന്ദര്യവൽക്കരണം, ബസ്റ്റാൻഡ് നവീകരണം, ബസ്റ്റാൻഡ് ടോയ്ലറ്റ് നവീകരണം, പാർക്കിംഗ് പുനക്രമീകരണം, വഴിയോരക്കച്ചവട നിരോധനം, ചെറുകിട കുടിവെള്ള പദ്ധതികൾ എന്നിവ യാഥാർത്ഥ്യമാക്കുമെന്ന് ബജറ്റിൽ പറയുന്നു.

ഉൽപാദന മേഖല 97,33,700 രൂപ, സേവന മേഖല 3,56,56,100രൂപ, പശ്ചാത്തല മേഖല 1,83,04,485 രൂപ, വനിതാ ഘടക പദ്ധതി 42,35,500 രൂപ, കാർഷിക മേഖല 44,50,200 രൂപ, മൃഗസംരക്ഷണം 22,92,000 രൂപ, ആരോഗ്യം 37,54,000 രൂപ, പാർപ്പിട മേഖല 97,55,200 രൂപ, കുട്ടികൾ ഭിന്നശേഷിക്കാർ 23,26,900 രൂപ, വയോജനങ്ങൾ 23,80,000 രൂപ, റോഡ് 1,27,50,000 രൂപ, റോഡ് ഇതരം 34,92,800 രൂപ, എസ്.സി 41,02,400 രൂപ, എസ്.റ്റി 2,48,800 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നതിന് എം.പി, എം.എൽ.എ, ജില്ലാ – ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരുടെ സംയോജിത പ്രൊജക്റ്റിലൂടെ നടപ്പാക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ജോൺ എബ്രഹാം, സനോജ് മേമന, രാധാ പ്രസന്നൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...