കാര്യങ്ങള്‍ പഠിച്ചിട്ടുപോരെ പ്രസിഡന്റേ….. സമരത്തിനിറങ്ങാന്‍ ; ജനങ്ങളുടെ മുമ്പില്‍ നാണംകെട്ട് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : നിലാവ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാതെയാണ് പഴവങ്ങാടി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചതെന്ന് കെഎസ്ഇബി റാന്നി നോർത്ത് സെക്ഷൻ ഓഫീസിൽ നിന്ന് അറിയിച്ചു. പ്രസിഡന്റ് അനിത അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തിയ 29 ന് ഉച്ച കഴിഞ്ഞ് 3 ന് ആണ് പഞ്ചായത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. നിയമപരമായി ആവശ്യപ്പെടാത്ത പദ്ധതി നടപ്പിലാക്കിയില്ലെന്നാരോപിച്ചായിരുന്നു അനിത അനില്‍ കുമാര്‍ സമരത്തിനിറങ്ങിയത്.

നിലാവ് പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം അടയ്ക്കേണ്ട ആവശ്യമില്ല എന്നിരിക്കെ പണം അടച്ചതായുള്ള ആരോപണവും തെറ്റാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. സംസ്ഥാന സർക്കാരും കെഎസ് ബിയും എൽഎസ്ജിഡിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിൽ ചേരാമെന്ന് മുൻകൂട്ടി പഞ്ചായത്ത് അറിയിച്ചതനുസരിച്ചാണ് സെക്ഷൻ ഓഫീസിൽ സ്റ്റോക്കിരുന്ന കുറെ എൽഇഡി വിളക്ക് സ്ഥാപിച്ചത്. എൽഇഡി ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി വാർഡുകളിൽ ഇവ സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 17 വാർഡുകളിലും നിലാവ് പദ്ധതി പ്രകാരം സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിന്  ഫണ്ട് അടച്ചിട്ടും ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കെഎസ്ഇബി കാണിക്കുന്നു എന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ജോർജ്, ചാക്കോ വളയനാട്, അംഗങ്ങൾ ആയ ബി ജി വർഗീസ്, സൗമ്യ ജി നായർ, റൂബി കോശി, എംജി ശ്രീകുമാർ, ജിജി വർഗീസ് എന്നിവർ ചേർന്ന് കെഎസ്ഇബി റാന്നി നോർത്ത് ഓഫീസ് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്. ലൈറ്റുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകിയെന്നും സമരവിജയമായി വീമ്പിളക്കിയിരുന്നു. കെഎസ്ഇബി അധികൃതരുടെ വെളിപ്പെടുത്തലോടെ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ ജനമധ്യത്തില്‍ നാണംകെട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...