റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ മുക്കാലുമൺ-പുലിയള്ളു അരുവി തോട്ടിലെ പാലം ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് മറുകര കടക്കാനുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമായത്. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള 5 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പണിതത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു, ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, റ്റിറ്റി കാഞ്ഞിരത്താമല, ജോസ് മേലെക്കൂറ്റ്, അനിൽകുമാർ പാറയിൽ, പി. പി വിജയൻ, സി. റ്റി പ്രസാദ്, റോഷൻ കെ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പഴവങ്ങാടി പഞ്ചായത്തിൽ മുക്കാലുമൺ-പുലിയള്ളു അരുവി തോട്ടിലെ പാലം തുറന്നു
RECENT NEWS
Advertisment