പീതാംബരന്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു ; പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന പ്രസിഡന്റാകും – തീരുമാനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ എംപി പി.സി ചാക്കോ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇതു സംബന്ധിച്ച്‌ ഉടന്‍ പ്രഖ്യാപനം നടത്തും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് പിസി ചാക്കോ എന്‍സിപിയില്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പിസത്തിനും മനം നൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് അന്ന്  അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എന്‍സിപിയില്‍ അദ്ദേഹം ചേരുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ചാക്കോ സജീവമായിരുന്നു. നിലവില്‍ എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരനാണ്. 92 പിന്നിട്ട അദ്ദേഹം ഒത്തുതീര്‍പ്പിനായാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്  എത്തിയത്. അദ്ദേഹം പലവട്ടം അധ്യക്ഷ സ്ഥാനത്തു നിന്നു മാറാന്‍ തയ്യാറായെങ്കിലും പുതിയ അധ്യക്ഷനെ ചൊല്ലി പിളര്‍പ്പുണ്ടാകുമോ എന്ന ഭയത്തില്‍ സ്ഥാനത്തു തുടരുകയായിരുന്നു. ശരത് പവാര്‍ തന്നെ ഇടപെട്ടായിരുന്നു പീതാംബരനെ തല്‍സ്ഥാനത്തുതന്നെ തുടരാന്‍ നിര്‍ബന്ധിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്  എന്‍സിപി സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ നാലുതവണ മുംബൈയ്ക്ക പോകേണ്ട സ്ഥിതി ടിപി പീതാംബരന് വന്നിരുന്നു. സഹായികളൊന്നുമില്ലാതെയാണ് അദ്ദേഹം മുംബൈക്കും ഡല്‍ഹിക്കുമൊക്കെ പോയിരുന്നത്. അതേസമയം പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കെത്തുന്ന ചാക്കോയ്ക്ക് പാര്‍ലമെന്ററി പദവിയും ആലോചനയിലുണ്ട്. ചാക്കോയെ രാജ്യസഭയിലേക്കാണ് പരിഗണിക്കുന്നത്. മുംബൈയില്‍ എന്‍സിപി അക്കൗണ്ട് വഴി ചാക്കോയെ രാജ്യസഭയില്‍ എത്തിക്കാനാണ് ആലോചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...