അസമില്‍ ഇടിമിന്നലേറ്റ്​ 18 കാട്ടാനകള്‍ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ദിസ്​പുര്‍: അസം നാഗോണിലെ ബമുനി ഹില്‍സില്‍ ഇടിമിന്നലേറ്റ്​ 18 കാട്ടാനകള്‍ ചരിഞ്ഞു. 14 ആനകള്‍ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമായിരുന്നു.

കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞ വിവരം പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ്​ അധികൃതരെത്തി നടത്തിയ പരി​ശോധനയില്‍ വിവിധ ഇടങ്ങളിലായി 18 ആന​കളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ജഡം പോസ്റ്റ്​മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന്​ വനം വകുപ്പ്​ അധികൃതര്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഇടിമിന്നലേറ്റാണ്​ കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞതെന്ന്​ വനം വകുപ്പ്​ അധികൃതര്‍ പ്രതികരിച്ചു. ഇടിമിന്നലേറ്റ്​ ആനകള്‍ ചരിയാറു​ണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകള്‍ ചരിയുന്നത്​ ആദ്യമായാണെന്ന്​ വനം വകുപ്പ്​ അധികൃതര്‍ പറഞ്ഞു. കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞത്​ അന്വേഷിക്കണമെന്നും മറ്റു നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമ​ന്ത്രി ഹിമാന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...