പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം കേള്‍ക്കണമെന്ന് കോടതി ; സൗകര്യമൊരുക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണാന്‍ കോടതി. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. പി സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യം ഒരുക്കാനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്- രണ്ട് നിര്‍ദേശം നല്‍കിയത്.

തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നുമാണ് പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പി സി ജോര്‍ജ്, ജാമ്യവസ്ഥ ലംഘിച്ച്‌ കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പ്രസം​ഗം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പിന്നാലെ കൊച്ചി വെണ്ണലയില്‍ നടത്തിയ പ്രസംഗവും വിവാദമാവുകയും കേസെടുക്കുകയുമായിരുന്നു. പി സി ജോര്‍ജിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും. പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പി സി ജോര്‍ജിനെതിരെ ചുമത്തിയ 153 എ, 295 എ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.