പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പരിശോധിക്കുo : മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പി.സി ജോര്‍ജ്ജിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ സമയത്ത് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വശങ്ങളും നോക്കേണ്ടതുണ്ട്. സാധാരണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന സമയത്ത് എപിപി ഇല്ലെങ്കില്‍ നേരെ ജയിലിലേക്കാണ് വിടാറുള്ളത്. അതായിരുന്നു തങ്ങള്‍ക്കൊക്കെ ഉണ്ടായിട്ടുള്ള അനുഭവം. ഇവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യസ്‌നേഹമെന്നത് എല്ലാ മതത്തിലും ജാതിയിലും പ്രദേശങ്ങളിലുംപെട്ട ആളുകള്‍ ഇന്ത്യാക്കാരെപ്പോലെ അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമുള്ള രാജ്യത്തെ സ്‌നേഹിക്കലാണ് രാജ്യസ്‌നേഹം. അതിനെതിരായുള്ളതെല്ലാം രാജ്യസ്‌നേഹത്തിനെതിരാണെന്ന് ഈ കപടരാജ്യ സ്‌നേഹികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ അഭിമാനകരായ ചരിത്രവും വര്‍ത്തമാനവും ഉള്ള നാടാണ്. അത് സംരക്ഷിക്കുകയെന്നത് ഒരോ മലയാളിയുടെയും ചുമതലയാണ്.ആ ചുമതല നിറവേറ്റുന്നതിന് ഒറ്റക്കെട്ടായി തന്നെ നിലയുറപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...