കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും : പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൂഞ്ഞാറില്‍ താന്‍ അമ്പതിനായിരം വോട്ട് നേടി ജയിക്കുമെന്നും കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ  പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം പറഞ്ഞു.

പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെകൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...