കോട്ടയം : ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമാണെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ ഇവിടുത്തെ ഖത്തീബ് വന്നു.
മുറ്റത്തിറങ്ങിയ വേളയില്‍ എന്റെ ശരീരം മുഴുവന്‍ തുപ്പി. അവർ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. താന്‍ അതിന് നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോള്‍ പോയിക്കുളിച്ചു. അതുകഴിഞ്ഞ് ഒരു സുഹൃത്ത് വന്നു വീണ്ടും മേല്മുഴുവന്‍ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ വീണ്ടും കുളിക്കുകയായിരുന്നു.
ശബരിമലയില്‍ അരവണയുണ്ടാക്കുന്നത് ഹലാല്‍ ശര്‍ക്കര കൊണ്ടാണ്. അതിലും തുപ്പിയിട്ടുണ്ടാകുമെന്നും ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേ. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. എത്ര കൊല്ലമായി ഇവര്‍ ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നു. മാവുണ്ടാക്കി കുഴയ്ക്കുമ്പോള്‍ മൂന്നു തവണ തുപ്പും. അതാണ് നമ്മള്‍ കഴിക്കുന്നത്.
ഒരൊറ്റ മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.