Thursday, April 18, 2024 10:47 pm

മുഖം മിനുക്കി രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാർ ; മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 ക്യാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട  വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുള്‍പ്പടെ അഞ്ച് പേരാണ് പൈലറ്റ് ക്യാമ്പില്‍ നിന്ന് മന്ത്രിമാരായത്.

Lok Sabha Elections 2024 - Kerala

മൂന്ന് പേര്‍ക്ക് ക്യാബിനെറ്റ് പദവി ലഭിച്ചപ്പോള്‍ രണ്ട് പേര്‍ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമര്‍പ്പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള  രഘുശര്‍മയുടെയും ഗോവിന്ദ് സിങ് ദോതാസരയുടെയും ഹരീഷ് ചൗധരിയുടെയും രാജി കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ​ഗെലോട്ട് ഗവർണര്‍ക്ക് നല്‍കിയത്. അതിനാല്‍ ഇവരൊഴിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും സ്ഥാനത്ത് തുടരും.

പുതിയ പതിനഞ്ച് പേര്‍ മന്ത്രിയായതോടെ  രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും. പുതുതായി മന്ത്രിമാരാകുന്നവരില്‍ നാല് പേര്‍ എസ് സി വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ എസ് ടി  വിഭാഗത്തില്‍ നിന്നുമാണ്. ഇവരില്‍ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയാക്കാഞ്ഞതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിന് മന്ത്രിസഭ പുനസംഘടന ആശ്വാസകരമാണ്. പുനസംഘടന കൂട്ടായി  എടുത്ത തീരുമാനമാണെന്നും പാര്‍ട്ടിയില്‍  ഭിന്നതിയില്ലെന്നും സച്ചിന്‍ പൈലറ്റ്  നേരത്തെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ആവശ്യപ്പെട്ട പുനസംഘടന സാധ്യമായ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റ് ഇനി ഹൈക്കമാന്‍റ് വഴങ്ങുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി  ഗുജറാത്തിന്‍റെ ചുമതല ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍റ് താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും സച്ചിന്‍ പൈലറ്റ് തയ്യാറായിരുന്നില്ല.  സംസ്ഥാനത്ത് നിന്ന് മാറുന്നത് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മുഖ്യമന്ത്രിയാകണമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നതാണ് പൈലറ്റിന്‍റെ എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹകരണ സംഘത്തിൽ ക്രമക്കേട് ; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ

0
കോട്ടയം : സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം...

ഭക്ഷണം വാങ്ങാനെത്തിയപ്പോൾ അൽഫഹം ആസ്വദിച്ച് കഴിക്കുന്ന എലി ; പിന്നാലെ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ...

0
തൃശൂർ: ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കഴിക്കാനായി ഉണ്ടാക്കി വെച്ചിരുന്ന അൽ ഫഹം എലി...

മുന്തിരി ജ്യൂസ് കുടിച്ചു ; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ...

0
പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ...

‘കേരളത്തെ തകര്‍ക്കലാണ് മോദിയുടെ പുതിയ പദ്ധതി’ : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

0
തിരുവനന്തപുരം : കേരളത്തെ തകര്‍ക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്ന് സിപിഐഎം...