സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കി : പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുത്തുന്നതെന്ന് പി.സി.
ജോര്‍ജ് പറഞ്ഞു.സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കി. അത് നിഷേധിക്കാന്‍ സാധിക്കില്ല. താന്‍ തെറ്റുകാരനല്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കാനാണ് പിണറാ‍യി ശ്രമിക്കുന്നത്. സത്യം എന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.പിണറായി വിജയന് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ.പി. ജയരാജനാകാനാണ് സാധ്യത. പിന്നെയൊരാള്‍ എസ്.ഡി.പി.ഐക്കാരന്‍ കെ.ടി ജലീലാണെന്നും ജോര്‍ജ് പരിഹസിച്ചു.

ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ രണ്ടാം പ്രതിയാണ്. എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ല. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു എന്നതാണ് താന്‍ ചെയ്ത കുറ്റം. സരിത നായരെ താന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നാണ് തനിക്കെതിരായ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഒരായിരം കേസെടുക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരെ കേസ് എടുക്കാനാണെങ്കില്‍ കേരളത്തില്‍ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും പി.സി ജോര്‍ജ് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...