എസ്.ഡി.പി.ഐ ഇവര്‍ ഇന്ത്യയെ സ്നേഹിക്കുന്നവരല്ല ; കൂടെ കിടന്നവനെ അതിന്റെ രാപ്പനി അറിയൂ – പി.സി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ തനിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.സി ജോര്‍ജ്. താന്‍ ആരെയെങ്കിലും കൊലപ്പെടുത്തുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ പ്രസംഗങ്ങളില്‍ താന്‍ ചൂണ്ടിക്കാട്ടിയത് സാമൂഹിക തിന്മകളെയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആലപ്പുഴയുടെ മണ്ണില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം നടത്താന്‍ അവര്‍ക്ക് അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പറഞ്ഞിട്ടും, തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ മുഖ്യമന്ത്രി നേരിട്ടാണ് അവര്‍ക്ക് അനുമതി നല്‍കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എനിക്ക് പിന്തുണ നല്‍കിയും, 2 വര്‍ഷത്തോളം എസ്.ഡി.പി.ഐയോട് അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയുമാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ച്‌ പറയുന്നു, ഇവര്‍ ഇന്ത്യയെ സ്നേഹിക്കുന്നവരല്ല. കൂടെ കിടന്നവനെ അതിന്റെ രാപ്പനി അറിയൂ’, പി.സി വ്യക്തമാക്കി.

‘എനിക്കൊരു സംശയമുണ്ട്. മതനിരപേക്ഷത തകര്‍ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായി പറയുന്ന പിണറായി വിജയനും ഇടത്-വലത് നേതാക്കളും ഒരു കാര്യം പറഞ്ഞു തരണം. വാസി അല്‍ ഹക്കീം ഏത് ജയിലിലാണ്? അയാള്‍ ക്രിസ്ത്യാനിക്കെതിരെ പറഞ്ഞത് കേട്ടാല്‍ മനുഷ്യത്വമുള്ളവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. യേശു പിഴച്ചുണ്ടായതാണെന്ന് പറഞ്ഞ അവന്‍, ഇതുവരെ ജയിലില്‍ കിടന്നിട്ടില്ല. അമ്പലത്തിന് പൈസ കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരി ഏത് ജയിലില്‍ ആണ് കിടക്കുന്നത്? ഇതൊന്നും പിണറായി കാണുന്നില്ലേ?’, പി.സി ചോദിക്കുന്നു.

ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി ജോര്‍ജ് വിമര്‍ശിച്ചു. പിണറായി സ്റ്റാലിനിസ്റ്റ് ആണെന്നും മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പി.സി പറഞ്ഞു.

പിണറായിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് പറഞ്ഞ പി.സി ജോര്‍ജ്, അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി ആണ് തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നതെന്നോര്‍ക്കുമ്പോള്‍ പരിഹാസം തോന്നുന്നുവെന്നും വ്യക്തമാക്കി. താന്‍ ഒരു വര്‍ഗീയ പ്രസംഗവും നടത്തിയിട്ടില്ലെന്നും, പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും പിസി പറഞ്ഞു. പോലീസിനെ ഉപയോഗിച്ച്‌ തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...