മന്ത്രിയായിക്കഴിഞ്ഞ് സജി ചെറിയാന്റെ സ്വത്ത് വര്‍ദ്ധിച്ചതെങ്ങനെ : പി.സി തോമസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മന്ത്രി ആകുന്നതിനു മുമ്പ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഔദ്യോഗികമായി എഴുതിക്കൊടുത്തിരുന്നത് തനിക്കുള്ള സ്വത്ത്, “മുപ്പത്തിരണ്ടു ലക്ഷത്തി നാല്പത്തോരായിരം” (32,41000) രൂപ, എന്നായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ടെലിവിഷനില്‍ കൂടി ജനങ്ങളെ അറിയിച്ചത് “അഞ്ചുകോടി”രൂപ എന്നാണ്. മന്ത്രിയായി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അദ്ദേഹത്തിന് ഇത്രമാത്രം സ്വത്ത് സമ്പാദിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നും, സിപിഎം മന്ത്രിമാരുടെയെല്ലാം സമ്പത്ത് ഇതുപോലെ വര്‍ദ്ധിച്ചിട്ടുണ്ടോ എന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് ചോദിച്ചു.

കെ – റയില്‍ സജി ചെറിയാന്റെ ചെങ്ങന്നൂര്‍ ഉള്ള വീടിന്റെ അടുത്തു കൂടിയാണ് തയ്യാറാക്കിയ അലൈന്‍മെന്റ് പ്രകാരം പോകേണ്ടിയിരുന്നത്. എന്നാല്‍ , അദ്ദേഹത്തിന്റെ വസ്തു എടുക്കും എന്നു വന്നപ്പോള്‍, അലൈന്‍മെന്റ് മാറ്റി എന്നും അങ്ങനെയാണ് തങ്ങളുടെ വസ്തുവിലേക്ക് വന്നത് എന്നും ഇപ്പോള്‍ സ്ഥലം പോകുന്നയാളുകള്‍ പറയുന്നത് ടെലിവിഷനുകള്‍ കാണിക്കുകയുണ്ടായി. ഞെട്ടിപ്പോയ വീട്ടമ്മമാര്‍ സഹിതം പറയുന്നത് മനസ്സിലാക്കിയായിരിക്കണം, സ്ഥലം പോകുന്നവര്‍ക്ക് ധാരാളം നഷ്ടപരിഹാരം കിട്ടുമെന്നും കെ – റെയിലിന്. “ബഫര്‍സോണ്‍” ഇല്ല എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് എന്ന് തോന്നുന്നു. പ്രശ്നവുമായുള്ള തന്റെ ബന്ധവും, താന്‍ കാരണം അലൈന്‍മെന്റ് വരെ മാറ്റിയതുമൊക്കെ കണക്കിലെടുത്തായിരിക്കാം, വളരെ ആകാംക്ഷയോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചത്.

മന്ത്രി സജി ചെറിയാന്റെ ഈ കബളിപ്പിക്കല്‍ സംബന്ധിച്ചും, അദ്ദേഹത്തിന്റെ അനധികൃതമായ സമ്പാദ്യത്തിനെതിരേയും, 10 ദിവസത്തിനകം വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍, അദ്ദേഹത്തിനെതിരായും, കേരള സര്‍ക്കാരിനെതിരായും കേരള ഹൈക്കോടതിയിലോ, സുപ്രീം കോടതിയിലോ കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച്‌ അദ്ദേഹത്തിനും, കേരള ചീഫ് സെക്രട്ടറിക്കും, താന്‍ ഇന്ന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട് എന്നും തോമസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...