സജി ചെറിയാന്‍ രാജിവെച്ച് ജനകീയ വിചാരണ നേരിടണം ; യൂത്ത് കോണ്‍ഗ്രസ്സ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അനധികൃത സ്വത്ത് സമ്പാദിച്ച സജി ചെറിയാന്‍ രാജിവെച്ച് ജനകീയ വിചാരണ നേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനും, ലോകായുക്ത, ഈ.ഡി, നിയമസഭാ സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി അയച്ചു. 2021 ലെ ഇലക്ഷനില്‍ 50 ലക്ഷം രൂപയുടെ ആസ്ഥി ഉണ്ടായിരുന്ന മന്ത്രി സജി ചെറിയാന്‍ കൃത്യം ഒരുവര്‍ഷത്തിന് ശേഷം 5 കോടി രൂപയുടെ ആസ്ഥി ഉണ്ടാക്കിയത് തന്റെ അധികാരം ദുര്‍വിനിയോഗം നടത്തി അനകൃതമായി സമ്പാദിച്ചതാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം ആരോപിച്ചു.

വരട്ടാര്‍ നവീകരണവുമായി ബന്ധപ്പട്ടും, പമ്പാ നദി ആഴം കൂട്ടുന്നതിന്റേയും മറവില്‍ സജി ചെറിയാന്റെ പഴയ മണ്ണ് മാഫിയാ പ്രസ്ഥാനം മന്ത്രിയുടെ അധികാരം ഉപയോഗിച്ച് റവന്യൂ, പോലീസ് അധികാരികള്‍ക്ക് കമ്മീഷനും നല്‍കി കൂട്ടുകച്ചവടത്തിലൂടാണ് എട്ടിരട്ടിയോളം സ്വത്ത് സമ്പാദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇത്രയധികം അനധികൃത സ്വത്ത് സമ്പാദിച്ച വ്യക്തി തന്റെ അധികാര സ്ഥാനങ്ങള്‍ രാജിവെച്ച് ജനവിധി തേടണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു. ഈ അനധികൃത സ്വത്ത് സമ്പാദിച്ച മാര്‍ഗ്ഗങ്ങളെപറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍, ലോകായുക്ത, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍, നിയമസഭാ സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കി.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു പുത്തന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗം വരുണ്‍ മട്ടക്കല്‍, ജില്ല കമ്മറ്റി അംഗങ്ങളായ ഷെമീം റാവുത്തര്‍, അഡ്വ.പ്രശാന്ത്, അബി ആല, അഡ്വ മിഥുന്‍ കുമാര്‍ മയ്യൂരം, ജയ്സണ്‍ ചാക്കോ, ലിജോ ജോസ്, രാഹുല്‍ കൊഴുവല്ലൂര്‍, എന്‍.സി രഞ്ജിത്ത്, നിയോജക മണ്ഡലം ഭാരവാഹികളായ ജോയല്‍ ഉമ്മന്‍, ജോസഫ് തുരളയില്‍, സുജിത്ത് വെണ്മണി, റഫീക്ക് മുളക്കുഴ, പ്രമോദ് ചെറിയനാട്, ഹമീഷ് അലി, റോജന്‍ പുത്തന്‍ പുരക്കല്‍, രാകേഷ് മാന്നാര്‍ മണ്ഡലം പ്രസിഡന്റുമാരായ സുബിന്‍ ചെങ്ങന്നൂര്‍, അനു ജി പുന്തല, കോശി പി ജോണ്‍, ജോഷ്വ അത്തിമൂട്ടില്‍, അനു ചെറിയനാട്, സുജിത്ത് മുളക്കുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...