‘സെഞ്ച്വറി അടിക്കും’, എന്ന രീതിയിലാണ് ഇടതുപക്ഷ പ്രചാരണം എന്നാല്‍ വിലക്കയറ്റത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘സെഞ്ചുറി അടിക്കും’ എന്നും, പി.സി. തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ ജയിച്ചാല്‍ ഒരു സീറ്റു കൂടി കിട്ടുമ്പോള്‍ കേരള അസംബ്ലിയില്‍ തങ്ങള്‍ക്ക് 100 സീറ്റ് ആകും എന്നുള്ളതുകൊണ്ട് ‘സെഞ്ച്വറി അടിക്കും’, എന്ന രീതിയിലാണ് ഇടതുപക്ഷ പ്രചാരണം. അതു നടക്കില്ലെന്നും, എന്നാല്‍ വിലക്കയറ്റത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘സെഞ്ചുറി അടിക്കും’ എന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്. വിലക്കയറ്റം അതിരൂക്ഷമായി ക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ വലിയ വേദനയോടെയാണ് താങ്ങുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു മാറാതെ അതിന് മാറ്റം ഉണ്ടാവുകയില്ല എന്ന് ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്.

തക്കാളിക്ക് 100 രൂപ കടന്നു. പയറിനും എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചു കയറുകയാണ്. ഇതു തടയുവാന്‍ കേരള സര്‍ക്കാരിനാവുന്നില്ല, എന്നു മാത്രമല്ല, തികഞ്ഞ പരാജയമാണ് ഈ കാര്യത്തിലെന്ന് ഓരോ ദിവസവും കൂടുതല്‍ തെളിയിക്കപ്പെടുകയാണ്. തൃക്കാക്കരയില്‍ ഇതിനു മറുപടി കൊടുക്കുവാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. 100 സീറ്റ് കിട്ടുകയില്ല എന്നു മാത്രമല്ല, 99 ഉം അധികനാള്‍ കാണുകയില്ല. ഈ മന്ത്രിസഭയുടെ ആയുസ്സും അധികം കാണരുത് എന്നുള്ളത് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...