പോക്സോ കേസ് ; പേരൂര്‍ക്കട എസ്.ഐ സജീവ് കുമാറിനെ ഹാജരാക്കാന്‍ സി.ഐയോട് പോക്‌സോ കോടതി ; കേസ് അട്ടിമറിക്കാനുള്ള പോലീസ് യൂണിയന്‍ ശ്രമം പാളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിയെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടറെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. പേരൂര്‍ക്കട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറും നിലവില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ.ഡി. ബോംബ് സ്‌ക്വാഡില്‍ ജോലി ചെയ്യുന്നയാളുമായ സജീവ് കുമാറിനെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. 2021 ജനുവരി 25 ന് പ്രതിയെ ഹാജരാക്കാന്‍ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

2019 നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ കൂട്ടുകാരിയായ മൈനര്‍ പെണ്‍കുട്ടി റസിഡന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രോഗ്രാമിന് പങ്കെടുക്കാന്‍ വൈകുന്നേരം  ക്വാര്‍ട്ടേഴ്‌സിലെത്തിയതായിരുന്നു. വീട് സന്ദര്‍ശിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാളും കുട്ടിയുടെ മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. എന്നാല്‍ പോലീസ് യൂണിയനില്‍ എസ് ഐ ക്കുള്ള സ്വാധീനത്താല്‍ ആദ്യം ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പും പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പും പേരൂര്‍ക്കട പോലീസ് ചുമത്തിയില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ് സി / എസ്.റ്റി നിയമ പ്രകാരവും കേസെടുക്കാന്‍ പേരൂര്‍ക്കട പോലീസ് തയ്യാറായത്. ഇതോടെ നിസ്സാര വകുപ്പിട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച്‌ കേസ് അട്ടിമറിക്കാന്‍ പോലീസ് യൂണിയന്‍ നടത്തിയ ശ്രമം പാളുകയായിരുന്നു.

അതേ സമയം പോലീസ് യൂണിയന്റെ ഉന്നത സ്വാധീനത്താല്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാതെ പ്രതിക്ക് കോടതിയില്‍ കീഴടങ്ങാനുള്ള സാഹചര്യമൊരുക്കി ഒത്തുകളിച്ചു. അപ്രകാരം പോലീസ് ഒത്താശയോടെ 2019 ഡിസംബര്‍ 2 ന് ഉച്ചക്ക് 1 മണിക്ക് പ്രതി തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. റിമാന്റിലായ പ്രതി പോലീസ് ഒത്താശയോടെ അധിക ദിനം ജയിലില്‍ കിടക്കാതെ തന്നെ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

2020 മെയ് 8 ന് അസി. പോലീസ് കമ്മീഷണര്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 (സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തികള്‍) , 1989ല്‍ നിലവില്‍ വന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (1) (ഡബ്ലു) , (i) , (ii) ( ദളിത് പെണ്‍കുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും 2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമത്തിലെ 7 , 8 (ലൈംഗിക അതിക്രമം), 9 (b) ( iv) , 10 (പോലീസ് സേനയിലെ ഉദ്യോഗസ്ഥന്‍ കുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...