അടൂര്‍ കെ.എസ്‌.ആര്‍.ടിസി ജംഗ്ഷനില്‍ പെഡസ്‌ട്രിയന്‍ ക്രോസിങ്‌ സംവിധാനം സ്‌ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കെ.എസ്‌.ആര്‍.ടിസി ജംഗ്ഷനില്‍ ഇനി കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കാന്‍ പോലീസ്‌ സഹായം ആവശ്യമില്ല. ഇവിടെ ഓട്ടോമാറ്റിക്‌ പെഡസ്‌ട്രിയന്‍ ക്രോസിങ്‌ സംവിധാനം സ്‌ഥാപിച്ചു. ശബ്‌ദ സംവിധാനത്തോട്‌ കൂടിയുളള പ്രത്യേക ഉപകരണം സീബ്രാ ലൈനിലൂടെ റോഡ്‌ മുറിച്ചു കടക്കുന്ന കാഴ്‌ച പരിമിതര്‍ക്കും വളരെ സഹായകരമാണ്‌. പെഡസ്‌ട്രിയന്‍ സിഗ്നല്‍ ചുവപ്പ്‌ തെളിയുമ്പോള്‍ ഉപകരണത്തില്‍ നിന്നും ശബ്‌ദം പുറത്തു വരുന്നതിനൊപ്പം ഉപകരണത്തിന്‌ മുന്‍വ ശത്തുള്ള നോ ക്രോസിങ്‌ സിഗ്നല്‍ ഇടവിട്ട്‌ പ്രകാശിക്കും. പെഡസ്‌ട്രിയന്‍ സിഗ്നലില്‍ പച്ച തെളിയുമ്പോള്‍ ഉപകരണത്തില്‍ നിന്നും ഉയര്‍ന്ന ശബ്‌ദത്തില്‍ അലാറം മുഴങ്ങുകയും മുന്‍വശത്തുള്ള റോഡ്‌ മുറിച്ച്‌ കടക്കുവാനുള്ള സിഗ്നല്‍ തുടര്‍ച്ചയായി പ്രകാശിക്കുന്നതിനൊപ്പം ഉപകരണത്തിന്‌ മുകള്‍വശത്തും ഡോം വൈബ്രേറ്റ്‌ ചെയ്‌ത് തുടങ്ങും. കാഴ്‌ച്ച പരിമിതര്‍ക്ക്‌ ബീപ്‌ ശബ്‌ദത്തിലൂടെ ഉപകരണത്തിന്‌ അടുത്തെത്തുവാനും തുടര്‍ന്ന്‌ ഉയര്‍ന്ന ശബ്‌ദത്തിലുള്ള അലാറം കേള്‍ക്കുമ്പോള്‍ റോഡ്‌ മുറിച്ച്‌ കടക്കുവാനും സാധിക്കും.

കേള്‍വി പരിമിതര്‍ക്ക്‌ ഉപകരണത്തിന്‌ മുകളിലുള്ള ഡോമില്‍ സ്‌പര്‍ശിച്ച്‌ നില്‍ക്കുകയാണെങ്കില്‍ വൈബ്രേഷന്‍ സ്‌പര്‍ശനത്തിലൂടെ മനസിലാക്കി റോഡ്‌ മുറിച്ചു കടക്കുവാന്‍കഴിയും. ഇവരെ കൂടാതെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും റോഡ്‌ മുറിച്ചു കടക്കാന്‍ വളരെ ഉപയോഗപ്രദമാണ്‌. രാവിലെ എട്ട്‌ മുതല്‍ രാത്രി എട്ടു വരെയാണ്‌ ഇതിന്റെ പ്രവര്‍ത്തനം. പരീക്ഷണാടിസ്‌ഥാനത്തിലുള്ള പ്രവര്‍ത്തനം ട്രാഫിക്‌ യൂണിറ്റ്‌ എസ്‌.ഐ. ജി. സുരേഷ്‌ കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ്‌ എം.വി.ഐ കെ.അരുണ്‍കുമാര്‍ എന്നിവര്‍ വിലയിരുത്തി. നഗരത്തില്‍ അനധികൃത പാര്‍ക്കിങിനെതിരെ ശക്‌തമായ നടപടിയുമായാണ്‌ ട്രാഫിക്‌ പോലീസ്‌ നീങ്ങുന്നത്‌.
ഇതോടെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധി വരെ പരിഹാരമായി. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി പടി വരെ റോഡിന്റെ ഇരുവശവും വാഹന ങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഇത്‌ പൂര്‍ണമായും ഒഴിവാക്കി. ഓണത്തിന്‌ ഒന്നര മാസം ബാക്കിനില്‍ക്കെ തിരക്ക്‌ കണക്കിലെടുത്ത്‌ മുന്‍കൂട്ടി നഗരത്തില്‍ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ പോലീസ്‌ ഏര്‍പ്പെടുത്തിയ പുതിയ ട്രാഫിക്‌ ക്രമീകരണങ്ങള്‍ക്ക്‌ കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...