അര്‍ദ്ധരാത്രിയില്‍ വീട് കയറി പീഡനം ; പോക്‌സോ കേസില്‍ പട്ടാഴി സ്വദേശിക്ക് തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അര്‍ദ്ധരാത്രിയില്‍ വീട് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയക്കെതിരെ ലൈംഗികാക്രമണം നടത്തിയ പ്രതിയ്ക്ക് തടവുശിക്ഷ. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനില്‍ സിജോ രാജുവിനെ (30)യാണ്  പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ് 452 വകുപ്പ് പ്രകാരം അതിക്രമിച്ചു കടന്നതിന് 5 വര്‍ഷം തടവും 40,000/- രൂപ പിഴയും 354 വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് 2 വര്‍ഷം തടവും 20,000/- രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചതിന് പോക്സോ ആക്ട് വകുപ്പ് 8 പ്രകാരം 3 വര്‍ഷം തടവും 25,000/- രൂപ പിഴയുമാണ്  വിധിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഏനാത്ത് സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ആയിരുന്ന 15 കാരിയെ അര്‍ദ്ധരാത്രിയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ അമ്മയോടൊപ്പം കിടന്ന പെണ്‍കുട്ടി, അര്‍ദ്ധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നത് മനസ്സിലാക്കി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി കട്ടിലില്‍ ഇരിക്കുന്നതായി ലൈറ്റ് വെളിച്ചത്തില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മകളും അമ്മയും ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപെട്ടു. ഏനാത്ത് പോലീസാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സന്‍ മാത്യൂസ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....