കാട്ടാന ശല്യം ഒഴിയാതെ പീരുമേട്

For full experience, Download our mobile application:
Get it on Google Play

പീരുമേട് : കാട്ടാന ശല്യം ഒഴിയാതെ പീരുമേട്. കഴിഞ്ഞ ദിവസം രാത്രി തോട്ടാപ്പുര ഭാഗത്ത് എത്തിയ കാട്ടാന കൂട്ടം വ്യാപക കൃഷി നാശം വരുത്തി. തോട്ടാപ്പുര ചെരിവ് പുരയിടത്തിൽ ഓമനയുടെ വീടിൻ്റെ പരിസരത്ത് എത്തിയ കാട്ടാനകൾ മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പും നാട്ടുകാരും ചേർന്നാണ് ആനകളെ തുരത്തിയത്. നിരന്തരം ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകളുടെ നിരന്തര ശല്യമാണ് മേഖലയിൽ. രാത്രിസമയങ്ങളിൽ വിഹരിക്കുന്ന കാട്ടാനകൂട്ടങ്ങൾ വീടുകളുടെ മുറ്റത്ത് വരെ എത്തി വ്യാപക കൃഷിനാശം വരുത്തുകയാണ്.

കാട്ടാനകൾക്ക് പുറമെ കരടി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, തുടങ്ങിയവയുടെ സാന്നിദ്ധ്യവും മേഖലയിൽ ഉണ്ട്. പീരുമേട് ടൗണിന് സമീപത്ത് ഭരണ സിരാകേന്ദ്രത്തിനും മറ്റ് സർക്കാർ വകുപ്പ് ഓഫീസുകൾക്കും അരികിൽ വരെയാണ് കാട്ടാനകൾ എത്തുന്നത്. നിലവിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ശാശ്വത നടപടി ഉണ്ടാകുന്നില്ല എന്ന പരാതി നാട്ടുകാർ ഉയർത്തുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്ന് ആറ് കോടി രൂപ...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം...

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...