പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ 10 പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിവരങ്ങള്‍ ചോര്‍ത്താനെന്നു കരുതുന്ന പട്ടികയില്‍ 10 പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്. മൊറോക്കോയാണ്‌ മാക്രോണിന്റെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും ചേര്‍ത്തിയതായാണ് വിവരം. ഫ്രാന്‍സിലെ 15 ഓളം മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം. പെഗസസ് ഫോണ്‍ ചോര്‍ത്തലിനു വിധേയമായ കൂടുതല്‍ പേരുടെ വിവരങ്ങള്‍ ഇന്ന്‍ പുറത്തുവന്നേക്കും. ഇന്ത്യയിലെ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...