പെഗാസസ് ഫോൺ ചോർത്തൽ വിവാദം ; പ്രകോപനത്തിൽ വീഴരുതെന്ന് എംപിമാരോട് മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അമിത് ഷാ മറുപടി നൽകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ പാർലമെന്‍റ് സംതംഭനം തുടരുന്നു. പ്രതിപക്ഷത്തിൻറെ പ്രകോപനത്തിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടു. ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും.

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ചയുണ്ടാവില്ലെന്ന് ഉറപ്പാകുകയാണ്. പാർലമെന്റ് നടപടികൾ തുടർച്ചയായ പന്ത്രണ്ടാം ദിനവും ബഹളത്തിൽ മുങ്ങി. അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകണം എന്ന ആവശ്യം സർക്കാർ തള്ളി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് നൂറിലധികം പ്രതിപക്ഷ എം.പിമാർ എത്തിയതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് അതിനാൽ കോൺഗ്രസ് തീരുമാനം.

പ്രതിപക്ഷത്തിന്റെ പ്രകോപനത്തിൽ വീഴരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിൽ വന്ന് പേപ്പർ വലിച്ചു കീറിയെറിയുന്നത് അംഗീകരിക്കാനാവില്ല. എന്നാൽ സംയമനത്തോടെ ഇത് നേരിടണം എന്ന നിർദ്ദേശമാണ് നരേന്ദ്ര മോദി പാർട്ടി എം.പിമാർക്ക് നൽകിയത്. വികസന നയത്തെക്കുറിച്ച് പാർലമെന്റിൽ പരമാവധി സംസാരിക്കാനും മോദി ഉപദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...