Wednesday, May 14, 2025 12:55 pm

ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെന്‍ഷന്‍ വിതരണം തുടങ്ങി ; പത്തനംതിട്ട ജില്ലയില്‍ ആദ്യദിനം 1576 പേര്‍ പെന്‍ഷന്‍ കൈപ്പറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തി ട്രഷറികളില്‍ കൂടിയുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ആരംഭിച്ചു. ആദ്യദിനം പെന്‍ഷന്‍ വാങ്ങാന്‍ പൊതുവെ തിരക്ക് കുറവായിരുന്നു.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ/ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച എല്ലാ ട്രഷറികളും, പരിസരവും അണുവിമുക്തമാക്കിയിരുന്നു.

ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലയിലെ 11 ട്രഷറികളിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കൈകള്‍ കഴുകി ശുദ്ധമാക്കാനുള്ള വാഷ്ബെയിസിന്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ശാരീരിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങള്‍ എന്നിവ ട്രഷറികളില്‍ ഒരുക്കിയിരുന്നു. പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ ടെല്ലര്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും എല്ലാ ട്രഷറികളിലും എത്തിയിരുന്നു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിസര ശുചീകരണം നടത്തിയിരുന്നു.

ബാങ്കുകള്‍ക്ക് മുന്‍കൂട്ടി കത്ത് നല്‍കി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ പണം ട്രഷറിയില്‍ കരുതിയിരുന്നു. സുരക്ഷയുടെ ഭാഗമായി വിവിധ വകുപ്പുതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് നിര്‍വഹിച്ചു. തിരുവല്ല, കുമ്പനാട് തുടങ്ങിയ സബ് ട്രഷറികള്‍ സന്ദര്‍ശിച്ച് സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. വീണാജോര്‍ജ് എംഎല്‍എ ജില്ലാ ട്രഷറിയും സബ് ട്രഷറിയും സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ പെന്‍ഷന്‍കാരില്‍ നിന്നും ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകള്‍ എംഎല്‍എ ട്രഷറി ഓഫീസര്‍ക്ക് കൈമാറി. കോന്നി സബ് ട്രഷറിയില്‍ കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.

ജില്ലയിലെ 181 ട്രഷറി ജീവനക്കാരില്‍ 148 പേരും പൊതുവാഹനഗതാഗതം ഇല്ലാതിരുന്ന സാഹചര്യത്തിലും ഓഫീസില്‍ ഹാജരായിരുന്നു. ജോലിക്ക് എത്തിച്ചേര്‍ന്ന മുഴുവന്‍ ജീവനക്കാരെയും എംഎല്‍എമാര്‍ പ്രത്യേകം അഭിനന്ദിച്ചു. അവസാനം ലഭിച്ച കണക്കുകള്‍പ്രകാരം ജില്ലയില്‍ ആദ്യദിനം 1576 പേര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സുഗമമായ പെന്‍ഷന്‍ വിതരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയെന്ന് ആർഎസ്എസ് നേതാവ് ; നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ്...

0
ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ....

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശ്ശൂർ : കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി...

കളമശ്ശേരി സ്ഫോടനം ; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

0
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന്...

സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ...

0
തിരുവനന്തപുരം : കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ...