സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെ ; ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവവനന്തപുരം : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെയാണ്. ഇതേതുടർന്ന് ട്രഷറിയില്‍ ക്രമീകരണവും ഏര്‍പ്പെടുത്തി. മെയ് 4 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. മെയ് 5 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നമ്പര്‍ മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.

മെയ് 6 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. മെയ് 7 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. മെയ് 8 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക നല്‍കും.

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രം അനുവദിക്കും. വരി നില്‍ക്കേണ്ടി വന്നാല്‍ ശാരീരിക അകലം പാലിക്കണം. ട്രഷറിയുടെ ടോക്കണ്‍/ ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടി നില്‍ക്കരുത്. ഇടപാടുകള്‍ക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കക്കണം. മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ട്രഷറികളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്. ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

The post സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെ ; ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...