സാലറി കട്ട് ; ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സാ​ല​റി ച​ല​ഞ്ചി​ല്‍ വി​മ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചു​ക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സാ​ല​റി ച​ല​ഞ്ചി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേതാവ് പ്രസ്താ​വ​ന​ക​ള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം  സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ അതിനെ മറകിടക്കാനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.

ദു​ര​ന്ത​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ല്‍ 25 ശ​ത​മാ​നം വ​രെ ശമ്പളം മാ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​ന് അധി​കാ​ര​മു​ണ്ട്. നി​ല​വി​ലെ സ​ര്‍​ക്കാ​ര്‍ നട​പ​ടി നി​യ​മ​പ​ര​മാ​ക്കാ​നാ​ണ് ഓര്‍ഡിനന്‍സ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അ​റി​യി​ച്ചു. ഹൈക്കോട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തി​രി​ച്ചു ന​ല്‍​കു​ന്ന​ത് ആ​റു മാസത്തിനകം തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​. ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​മാ​സ​ത്തെ ശമ്പളം വൈകുമെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്. സാലറി കട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടില്ല. 1000 കോടിയെങ്കിലും കടമെടുത്താലെ ശമ്പളം നല്‍കാനാകുവെന്നും ധനമന്ത്രി വ്യക്തമാക്കി.

The post സാലറി കട്ട് ; ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...