പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണം : കെ.എസ്.എസ്.പി.എ അടൂർ നിയോജകമണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പെൻഷൻ പരിഷ്കരണ നടപടികള്‍ ഉടൻ ആരംഭിക്കണമെന്ന് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ ത്രിദീപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.     കെ.എസ്.എസ്.പി.എ അടൂർ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 7 ഗഡു സമാശ്വാസം ഉടൻ അനുവദിക്കുക, സമ്പൂർണ്ണ ആരോഗ്യ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ക്യാഷ് ലെസ്സ് ട്രീറ്റ്മെന്റ് ഉറപ്പാക്കുക, മെഡിസിപ്പ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, പെൻഷൻകാരോട് സർക്കാരിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ബി. രമേശ്‌ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, ഡിസിസി മെമ്പർ നൗഷാദ് റാവുത്തർ, കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് മധുസൂദനൻ പിള്ള, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബിജിലി ജോസഫ്, ജില്ലാ പ്രസിഡന്റ് എം എ ജോൺ, സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ട്രഷറർ വൈ റഹീം റാവുത്തർ, സംസ്ഥാന കമ്മിറ്റി അംഗം ആർ മോഹൻ കുമാർ, ചെറിയാൻ ചെന്നിർക്കര,  സംസ്ഥാന കൗൺസിൽ അംഗങ്ങളായ കോശി മാണി, എം ആർ ജയപ്രസാദ്, ബി നരേന്ദ്രനാഥ്, എ അസീസ് കുട്ടി, പി ജി തോമസ്,  ടി രാജൻ, അലക്സി തോമസ്, ആർ രാധാകൃഷ്ണൻ, പി കെ രാജൻ, പി കെ രഞ്ജൻ, ജി അനിൽകുമാർ, എസ് ഷെരീഫ് റാവുത്തർ, ശാന്തി സുരേഷ്, സബുജി വർഗീസ്, സുരേഷ് കുഴിവേലിൽ, എം ഷാജഹാൻ, റോയി തോമസ്, ജി ഗോപകുമാർ, എ. ശ്രീകുമാർ, ആർ രാജേന്ദ്ര കുറുപ്പ്, എ വി സ്റ്റീഫൻ, ഹരിചന്ദ്രൻ ഉണ്ണിത്താൻ, തുടങ്ങിയവർ സംസാരിച്ചു. 2025 – 26 വർഷത്തേക്കുള്ള നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് ബി രമേശൻ, സെക്രട്ടറി രാജൻ, ട്രഷറർ ആർ രാധാകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...