പെന്‍ഷന്‍ പുനരധിവാസ പദ്ധതികള്‍ വേണം : പ്രവാസി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് സാഹചര്യം, സ്വദേശിവല്‍ക്കരണം, നിതാഖത്ത് എന്നിവ മൂലം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയിട്ടുള്ള പ്രവാസികള്‍ക്ക് മറ്റ് ജനവിഭാഗങ്ങള്‍ക്ക് എന്നപോലെ നിരുപാധിക പെന്‍ഷനും മറ്റ് അനുകൂല്യങ്ങളും നല്‍കുവാന്‍ തയ്യാറാകാത്തത് അനീതിയാണെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാര്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ തൊഴില്‍ദാന പദ്ധതിയായ പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്, സ്വാന്തന ചികിത്സാ സഹായം, മരിച്ച പ്രവാസികളുടെ അവകാശികള്‍ക്കുള്ള ഒരു ലക്ഷം രൂപ ധനസഹായം, പ്രവാസികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, 60 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള നോര്‍ക്ക റൂട്ട്സിന്‍റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി എന്നിവ അവതാളത്തിലാണെന്നും ഇത് പരിഹരിച്ച് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുവാന്‍ നടപടി വേണമെന്നും പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി യോഗം പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ്, കോശി ജോര്‍ജ്, ജില്ലാ ഭാരവാഹികളായ റനീസ് മുഹമ്മദ്, ബീന സോമന്‍, ജോസ് കൊടുന്തറ, ബ്ലോക്ക് പ്രസിഡന്‍റ് റെജി വാര്യാപുരം എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....