കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയാൽ ജനം വലയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയാൽ ജനം വലയുന്നു. നാട്ടിലെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളം തേടി പരക്കം പായുകയാണ് ജനം. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ചെറിയ ഓലികളും ജനുവരി മാസത്തിനു മുമ്പുതന്നെ വറ്റിയതിനെത്തുടർന്ന് താഴ് വാരങ്ങളിലും തോട്ടരികിലുമുള്ള കിണറുകളിലുമെത്തിയാണ് ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ എത്തിച്ചിരുന്ന വെള്ളം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൂടു ക്രമാതീതമായി വർധിച്ചതോടെ വെള്ളം വില കൊടുത്തു വാങ്ങാനും ഇല്ലാത്ത സ്ഥിതിയാണ്. ചൂട് വര്‍ദ്ധിക്കുകയും വില കൊടുത്തു വാങ്ങിയും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും നിലവില്‍. എന്നാൽ വേനൽ ഇത്രത്തോളം കടുത്ത് ജനങ്ങളാകെ കുടിവെള്ളത്തിനായി വലയുന്ന സാഹചര്യമുണ്ടായിട്ടും അധികൃത കേന്ദ്രങ്ങൾക്ക് അനക്കമില്ല.

താലൂക്കിലെ ഒരു പഞ്ചായത്തിൽ പോലും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികളായിട്ടില്ല. വെച്ചൂച്ചിറയിലാകട്ടെ പെരുന്തേനരുവിയിലെ ജലവിതരണ പദ്ധതിയിലെ വെള്ളമാണ് ആശ്രയം. ഇതും വറ്റുന്ന നിലയിലാണ്. ഇവിടങ്ങളിലെ കടുത്ത ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതിയായ ജലവിതരണ പദ്ധതികളൊന്നുമില്ലാത്ത നാറാണംമൂഴി കടുത്ത ജലദൗർലഭ്യമനുഭവപ്പെടുന്ന പഞ്ചായത്താണ്. ഇവിടെ പമ്പാനദിയുടെ തീരങ്ങളിലെ കിണറുകൾ പോലും വറ്റിയതിനെത്തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്തുതലത്തിൽ ജലവിതരണത്തിന് ഇവിടെയും നടപടികളൊന്നുമായിട്ടില്ല. രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. പഴവങ്ങാടി പഞ്ചായത്തിലെ ആനത്തടം, കരികുളം, മോതിരവയൽ പ്രദേശങ്ങൾ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. റാന്നി, അങ്ങാടി പഞ്ചായത്തുകളിലും വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...